Saturday 25 July 2015

അസ്സലാമു അലൈക്കും


മത ഭൌതിക വിദ്യാഭ്യാസ ഉന്നതി ലക്ഷ്യം വെച്ച് കൊണ്ട് കക്ഷിരാഷ്ട്രീയ ഭേദമ്യ എല്ലാവരുടെയും ആശിര്‍വാദത്തൊടെ 2000-ല്‍ മഹാായ ഗുലാം മുഹമ്മദ് അഹ്മദ് ഖ്ശബന്ദി (കില്‍ത്താിലെ തങ്ങള്‍) മഹാവര്‍കളുടെ പൌത്രന്‍ മര്‍ഹൂ ഖാസി കെ.പി സിറാജ് കൊയാ മുസ്ള്യാര്‍ അവര്‍കളുടെ ഭക്തി നിര്‍ഭരമായ കൂട്ട പ്രാര്‍ഥയൊടെ ഇ.ഒ ഗഛഥഅ ങടണ അവര്‍കള്‍ ഉത്ഘാടന കര്‍മം നിര്‍വഹിച്ച് കില്‍ത്താന്‍ ദ്വീപിലെ ജങ്ങളുടെ കരങ്ങളിലേക്ക് സമര്‍പ്പിച്ച നൂറുല്‍ഹുദാ എഡ്യൂക്കേഷന്‍ ട്രസ്റ് അന്നു മുതല്‍ ബഹുമുഖ പദ്ധതികള്‍ നടപ്പില്‍ വരത്തികൊണ്ടിരിക്കന്ന പ്രസ്ഥുത സ്ഥാപം പരമകാരുണ്യകന്റെ ക്രപാകടാക്ഷം കൊണ്ട് 15 വര്‍ഷം പിന്നിട്ടിരിക്കന്നു. അല്‍ഹംദുലില്ല...

ഒരു സംഘടയുടെ പ്രവര്‍ത്തമേഖലയില്‍ 15 വര്‍ഷമെന്നത് നീണ്ട കാലയളവല്ലെന്ന് ഞങ്ങള്‍ക്കറിയാം എന്നാലും പലരും മടിച്ച് നിന്ന മതഭൌതിക സാമൂഹിക സാംസ്കാരിക വിദ്ധ്യാഭ്യാസ മണ്ഡലങ്ങളില്‍ സ്ഥുത്യര്‍ഹമായ പല കാര്യങ്ങളും ഞങ്ങള്‍ക്കിതികം നടത്താന്‍ സാധിച്ചു. ഇതിലെല്ലാം പൂര്‍ണവിജയം കൈവരിച്ചുവെന്ന് ഞങ്ങള്‍ അവകാശാപ്പെടുന്നില്ല. എങ്കിലും ജഗന്നിയന്താവിന്റെ അനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയായിതന്നെ നടന്ന് വരന്നു, അല്‍ഹംദുലില്ല

മ്മുടെ പിഞ്ചോമകള്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് അറബി, മലയാളം, ഇംഗ്ളിഷ് അക്ഷരമാല പഠിക്കന്നതിാടൊപ്പം കുട്ടികളില്‍ അന്തര്‍ലീമായിരിക്കുന്ന സ്വര്‍ഗ്ഗവാസകളും സല്‍ഗുണങ്ങളും അവരില്‍ വളര്‍ത്തി എടുക്കാന്‍ പര്യാപ്തമായ ഇസ്ളാമിക പാഠ്യപദ്ധതി അനുസരിച്ചുള്ള ഒരു നഴ്സറി സ്ക്കൂള്‍ പ്രാപ്തരായ അദ്ധ്യാപകരുടെ ശിക്ഷണത്തില്‍ ഇതിന്റെ കീഴില്‍ വര്‍ഷങ്ങളായി നടന്ന് കൊണ്ടിരിക്കന്നു. കൂടാതെ മതപരമായ ഉദ്ബോധ ക്ളാസുകള്‍, മതപ്രഭാഷണങ്ങള്‍, സാമൂഹിക സാംസ്കാരിക സെമിാറുകള്‍ ചര്‍ച്ചകള്‍ കൂടാതെ എല്ലാ വര്‍ഷവും പരിശുദ്ധ ഹജ്ജിന് പൊകുന്ന ഹജ്ജാജികള്‍ക്ക് ഹജ്ജ് ക്ളാസ്സുകള്‍ നല്‍കുന്നതിനോടൊപ്പം ആവശ്യമായ ഹജ്ജ് കിറ്റുകളും വിതരണം ചെയ്ത് കൊണ്ടിരിക്കുന്നു. സ്ക്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ചില പ്രത്യേക വിഷയങ്ങളില്‍ സ്പെഷല്‍ ക്ളാസുകള്‍ സംഘടിപ്പിച്ചവരുന്നു. സാമൂഹിക സേവ പ്രവര്‍ത്തത്തിന്റെ ഭാഗമായി ഗുജറാത്തില്‍ ഉണ്ടായ അതിശക്തമായ ഭൂകംബത്തില്‍ നാടും വീടും നഷ്ടപെട്ടവര്‍ക്ക് നാട്ടില്‍ നിന്നും വസ്ത്രങ്ങലും മറ്റും ശേകരിച്ച് ലക്ഷദ്വീപ് അഡ്മിിസ്റ്രേഷന്‍ മുഖാന്തിരം എത്തിക്കാന്‍ ഈ സംഘടക്ക് സാധിച്ചു. കൂടാതെ മെഡിക്കല്‍ ക്യാമ്പുകളും മറ്റ് സാമൂഹിക പ്രവര്‍ത്തങ്ങളും ട്രസ്റിന്റെ കീഴില്‍ ടന്ന് വരുന്നു. പ്രസിദ്ധീകരണ രംഗത്ത് റമളാിലും മറ്റ് ദിവസങ്ങളിലും ചൊല്ലിവരാറുള്ള ദിഖ്റുകളും ദുആകളും ഉള്‍പെടുത്തി വിജയപാതയെന്ന ഒരു റമളാന്‍ കിറ്റും മറ്റ് ഇസ്ളാമിക്ക് ലഘുലേകങ്ങളും സീ.ഡിയും പ്രസിദ്ദീകരിച്ച് വിതരണം ചെയ്യുവാന്‍ ഇതികം സാധിച്ചു അബ്ദുല്‍ ഖാദര്‍ ജീലാി (. സി) "തങ്ങളുടെ ജീലാനി ദിനം'' വിപുലമായ പരിപാടികളൊടെ ആഘൊഷിച്ചവരുന്നു. കബറിന്റെ മട്ടുകല്‍ നിര്‍മ്മാണം ദൌത്യം കില്‍ത്താന്‍ ദ്വീപില്‍ ഏറ്റെടുത്ത് വിജയകരമായി നടത്തിവരുന്നു. എല്ലാ മാസവും 11 ന് രാത്രി ഇശാനിസ്ക്കാരാന്തരം പ്രത്യേക ദിക്ര്‍ ഹല്‍ഖ് നടത്തുന്നതിാടൊപ്പം ട്രസ്റുമായി സഹായിക്കുന്ന സഹകരിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകം ദുആ മജ്ലിസും നടത്തി വരുന്നു.

പ്രവര്‍ത്തമേഖല കുറേ കൂടി വിപുലപ്പെടുത്താന്‍ സംഘാടകര്‍ക്ക് ആഗ്രഹമുണ്ട് ഇിയും പൂവണിയാത്തഒട്ടേറെ സ്വപ്ങ്ങള്‍ ഇസ്ളാമിക് ലൈബ്രറി, റീഡിംഗ് റൂം, അാഥ അഗതിമന്ദിരം, റിലീഫ് സെല്‍, ദഅ്വാ സെന്റര്‍. ടെക്നിക്കല്‍ സ്ക്കൂള്‍, മ്പ്യൂട്ടര്‍ സെന്റര്‍, ബോര്‍ഡിംഗ് സ്കൂള്‍, തൊഴില്‍ പരിശീലകേന്ദ്രം സാംബത്തിക വിഷമതമൂലം ബാക്കിനില്‍ക്കുന്നു. അള്ളാഹുവിന്റെ തൌഫീഖ് കൊണ്ട് സമീവഭാവിയില്‍ അതെല്ലാം നമുക്ക് സാധ്യമാകുമെന്ന് പ്രത്യാശിക്കാം. ഞങ്ങളുടെ ഈ എളിയ സംരഭത്തിന്റെ വിജയങ്ങള്‍ക്കെല്ലാം കാരണം ഈ നാട്ടിലേയും മറുാട്ടിലേയും നല്ലവരായ ജങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഒന്നുമാത്രമാണ്. അള്ളാഹുവിന്റെ പൊരുത്തവും തപ്തിയും മാത്രം ആശിച്ച് സ്വന്തം കുടുംബത്തെ പൊലെ ഈ സ്ഥാപത്തെ സ്നേഹിക്കുന്ന സഹായിക്കുന്ന നല്ലവരായ നാട്ടുകാര്‍ക്ക് റഹ്മാനും റഹീമുമായ റബ്ബ് തക്കപ്രതിഫലം ല്‍കുമാറാകട്ടെ....

 ആമീന്‍, മേലിലും തുടര്ന്നുള്ള പ്രവര്‍ത്തങ്ങളിലെല്ലാം സഹായവും സഹകരണവും പ്രൊത്സാഹവും പ്രതീക്ഷിക്കുന്നു.